തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും വനിതാ സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീശാക്തീകരണശില്‍പ്പശാല തൈക്കാട് എം. ജി. രാധാകൃഷ്ണൻ റോഡിലെ എൻ. ജി. ഒ. യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കവിതാ ശ്രീനിവാസന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സ്ത്രീപദവി സഹസ്രാബ്ദങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല നിര്‍വഹിച്ചു. ഡോ.എസ്. രാജശേഖരന്‍ പുസ്തകം സ്വീകരിച്ചു. വനിതാസാഹിതി ജില്ലാ സെക്രട്ടറി എല്‍. പ്രേമലത ടീച്ചര്‍ അധ്യക്ഷയായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ സുജാ ചന്ദ്ര പി., വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് പി. ഗിരിജാഭായി, ഡോ. കവിത ശ്രീനിവാസന്‍, സ്വീറ്റി എന്നിവര്‍ സംസാരിച്ചു. വനിതാസാഹിതിയുടെ ആദ്യകാലനേതാവ് ജി.കെ. ലളിതകുമാരിയെ ഡോ.പി.എസ്. ശ്രീകല ആദരിച്ചു. ബി.എസ്. ജലജകുമാരി സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ് നന്ദിയും പറഞ്ഞു. 260 രൂപ മുഖവിലയ്ക്ക് പുസ്തകം ലഭിക്കും.
തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീദേവി, പ്രമുഖ നാടക പ്രവര്‍ത്തകയും വനിതാസാഹിതി ജില്ലാ ജോ. സെക്രട്ടറിയുമായ സി.എസ്. ചിത്രാദേവി എന്നിവരും സ്ത്രീകള്‍, കുടുംബജീവിതം, തര്‍ക്കപരിഹാരം, നിയമവഴി എന്ന വിഷയത്തില്‍ ജില്ലാ സിവില്‍ ജഡ്ജിയും ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയുമായ എസ്. ഷംനാദ്, ഹാര്‍മണി ക്ലബ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ അഡ്വ.കെ.പി.രണദിവെ എന്നിവര്‍ സംസാരിച്ചു. വത്സലാ നാരായണന്‍, പ്രൊഫ. ലളിതകുമാരി, ലേഖ പി.ആര്‍. എന്നിവര്‍ മോഡറേറ്റര്‍മാരായി. എഴുത്തുകാരി എസ്.സരോജം, ശ്രീലത, പ്രസീത എസ്. എന്നിവര്‍ സെഷനുകളില്‍ നന്ദി പറഞ്ഞു.
സമാപന സമ്മേളനം കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും വനിതാ സാഹിതി സംസ്ഥാന പ്രസിഡണ്ടും കവയിത്രിയുമായ വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി രക്ഷാധികാരിയും പു.ക.സ. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പ്രൊഫ. വി.എന്‍. മുരളി, വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. സീതമ്മാള്‍, വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗവും കവിയുമായ എസ്.എന്‍. സന്ധ്യ, വനിതാ സാഹിതി ട്രഷറര്‍ ഡോ. സുനന്ദകുമാരി, വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ. സുഭദ്രാമ്മ എന്നിവര്‍ സംസാരിച്ചു. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 70 ല്‍പ്പരം പുസ്തകങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവുമുണ്ടായി