തിരുവനന്തപുരം: ഡോ. പി. എം. സലിം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം എന്ന പുസ്തകം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. ബിനോയ് വിശ്വം എം.പി. പുസ്തകം സ്വീകരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. വി.എന്‍. മുരളി, ഡോ. പി. എം. സലിം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍മാരായ ഡോ. ഷിബു ശ്രീധര്‍, ഡോ. ജിനേഷ് കുമാര്‍ എരമം എന്നിവര്‍ സംസാരിച്ചു. 380 രൂപയാണ് വില.