![#](uploads/news/1738646013-gandhi.jpg)
കണ്ണൂർ : അജിത്ത് വെണ്ണിയൂർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാ ബാപ്പു അറിഞ്ഞതും അറിയേണ്ടതും’, ‘അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി’ എന്നീ ഗാന്ധി പുസ്തകങ്ങൾ ഡയറക്ടർ ഡോ. എം. സത്യൻ പ്രകാശനം ചെയ്തു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ടി. പി. ആർ. നാഥ്, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ എന്നിവർ യഥാക്രമം പുസ്തകങ്ങൾ ഏറ്റുവാങ്ങി. കേരള ഗാന്ധിസ്മാരകനിധി മുൻസെക്രട്ടറിയും ഗ്രന്ഥകാരനുമായ അജിത്ത് വെണ്ണിയൂർ ഗാന്ധി സ്മൃതിഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഡയറക്ടർ ഡോ.എം. സത്യൻ മഹാത്മാ മന്ദിരം ലൈബ്രറിക്ക് നല്കി.
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിലെ കേളപ്പജി സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടിയിൽ മഹാത്മാമന്ദിരം പ്രസിഡണ്ട് ഇ. വി. ജി. നമ്പ്യാർ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, അമ്പിളി ടി. കെ. എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറി സി. സുനിൽകുമാർ സ്വാഗതവും ട്രഷറർ ഡോ. വാരിജ് രാജീവ് നന്ദിയും പറഞ്ഞു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ചിത്രകാരൻ വാസവൻ പയ്യട്ടം കീറക്കടലാസുകൊണ്ടൊരുക്കിയ ഗാന്ധി ചിത്രം മഹാത്മ മന്ദിരം വൈസ് പ്രസിഡണ്ട് എം. ടി. ജിനരാജൻ ഏറ്റുവാങ്ങി. യഥാക്രമം 175, 190 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ കണ്ണൂർ പ്ലാസ ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു പുസ്തകശാലകളിലും ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.