![#](uploads/news/1738928373-workshopkbi.jpg)
തിരുവനന്തപുരം : ലിപി മാനകീകരണത്തിന് വേണ്ടി കേരള സർക്കാർ 2022ൽ കൊണ്ടുവന്ന മലയാളത്തിന്റെ എഴുത്തുരീതിയെക്കുറിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശില്പശാല മുൻ ചീഫ് സെക്രട്ടറിയും ഭാഷാ മാർഗ്ഗനിർദേശകവിദഗ്ധസമിതി അധ്യക്ഷനുമായ ഡോ. വി. പി. ജോയ് ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ എഴുത്തുരീതിയും മാനകീകരണവും എന്ന വിഷയത്തിൽ കേരള സർക്കാർ ഔദ്യോഗിക ഭാഷാ വകുപ്പ് ഭാഷാവിദഗ്ധൻ ഡോ. ആർ. ശിവകുമാർ ക്ലാസെടുത്തു.
ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർമാരായ എൻ. ജയകൃഷ്ണൻ സ്വാഗതവും സുജാ ചന്ദ്ര പി. നന്ദിയും പറഞ്ഞു.
ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർമാരായ എൻ. ജയകൃഷ്ണൻ സ്വാഗതവും സുജാ ചന്ദ്ര പി. നന്ദിയും പറഞ്ഞു.