#

‘തൊഴിൽകേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും’

‘തൊഴിൽ കേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും’ പുസ്തകം പ്രകാശനം ചെയ്തു. ഡോ. ബീന കെ. ആർ. രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൊഴിൽ കേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും എന്ന പുസ്തകം 2023 നവംബര്‍ 2 ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകലയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ ആധ്യക്ഷ്യം വഹിച്ചു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, ആര്‍. പാർവ്വതീദേവി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ രമ്യ കെ. ജയപാലന്‍, സബ് എഡിറ്റര്‍ ശ്രീരാജ് കെ.വി. എന്നിവര്‍ സംസാരിച്ചു.