#

ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. ജോമോന്‍ മാത്യു, ഹുസൈന്‍ എം. മിന്നത്ത് എന്നിവര്‍ സമ്പാദനം നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട് എന്ന പുസ്തകം ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ. എൻ. ഹരിലാൽ പ്രകാശനം ചെയ്തു. ആരോഗ്യവിദഗ്ദ്ധനും കേരള സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ. ബി. ഇക്ബാല്‍ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ എന്‍ . ജയകൃഷ്ണന്‍ അധ്യക്ഷനായി. ഗവേഷകയും മയ്യില്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ടുമായ റിഷ്ണ രാജ് പുസ്തകം പരിചയപ്പെടുത്തി. സമ്പാദകരായ ഹുസൈന്‍ എം.മിന്നത്ത്, ഡോ. ജോമോന്‍ മാത്യു, പി.ആര്‍.ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. 230 രൂപയാണ് പുസ്തകത്തിന്റെ മുഖവില. 2025 ജനുവരി 07 മുതൽ 13 വരെ കേരള നിയമസഭയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ കെ.ലിബ്.എഫ് മൂന്നാമത് പതിപ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാളില്‍ (എ 50-55) വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം. വൈജ്ഞാനിക ജേര്‍ണലായ വിജ്ഞാനകൈരളി വാങ്ങാനും വരിക്കാരാവാനും അവസരമുണ്ട്