തിരുവനന്തപുരം : ഡോ. കെ സി വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തത്വചിന്തയുടെ നാൾവഴികളും വൈജ്ഞാനിക മുന്നേറ്റവും എന്ന ഗ്രന്ഥം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മാർക്സിസ്റ്റ് സൈദ്ധാന്തികനും മുൻ എംപിയുമായ എസ്. രാമചന്ദ്രൻ പിള്ള പ്രകാശനം ചെയ്തു. സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് പുസ്തകം ഏറ്റുവാങ്ങി. കേരള ഭാshaa ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. സംഘം മാസിക എഡിറ്റർ ഡോ. എം. എ. അസ്കർ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ കെ. സി. വർഗീസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ, പി.ആർ.ഒ. റാഫി പൂക്കോം എന്നിവർ സംസാരിച്ചു. 250 രൂപ മുഖ വിലയുള്ള പുസ്തകം പുസ്തകമേളയിലും ഇൻസ്റ്റിറ്റ്യൂട്ട് വില്പന ശാലകളിലും ലഭിക്കും.