
തിരുവനന്തപുരം : ടി. ഡി. വേലായുധൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ഭഗത് സിംഗ് ജീവിതവും രക്തസാക്ഷിത്വവും' എന്ന പുസ്തകം വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഗ്രന്ഥശാലാ ഹാളിൽ അഡ്വ. വി. കെ. പ്രശാന്ത് എം.എൽ.എ. പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി. എൻ. മുരളി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷനായി. എഴുത്തുകാരൻ ടി. പി. ബാബു പുസ്തകം പരിചയപ്പെടുത്തി. വാർഡ് കൗൺസിലർ ഐ. എം. പാർവതി, എഴുത്തുകാരൻ ഡോ. പി. സോമൻ, പ്രൊഫ. ചെങ്കൽ സുധാകരൻ, പ്രൊഫ. മാധവൻ പിള്ള, കവി സന്ധ്യ എസ്. എൻ., ഗ്രന്ഥകാരൻ ടി. ഡി. വേലായുധൻ എന്നിവർ സംസാരിച്ചു. ബ്രിജോയ് കുമാർ സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റൻ്റ് പി. മനേഷ് നന്ദിയും പറഞ്ഞു. 130 രൂപ മുഖവിലയുള്ള പുസ്തകം 104 രൂപയ്ക്ക് ലഭിക്കും.