#

‘ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍’ പുസ്തകം പ്രകാശനം ചെയ്തു

ഡോ. കെ. പി. വിജയകുമാര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍ എന്ന പുസ്തകം 2023 നവംബര്‍ 3-ന് തദ്ദേശസ്വയംഭരണം- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്‌ കണ്ണൂര്‍ സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. എ. സാബുവിന് നല്‍കി പ്രകാശനം ചെയ്തു. ഇ-മാലിന്യം- ഡിജിറ്റൽ യുഗം സൃഷ്ടിക്കുന്ന വിപത്ത് (വി. കെ. ശശികുമാർ) പുസ്തകവും മന്ത്രി ഡോ. കെ. എസ്. രവികുമാറിന് നല്‍കി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആധ്യക്ഷ്യം വഹിച്ചു. കേരള സര്‍വകലാശാല ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മുന്‍ മേധാവി ഡോ. എ. ഗോപിക്കുട്ടന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സുജ ചന്ദ്ര പി., എഡിറ്റോറിയല്‍ അസിസ്റ്റന്റ് ബിന്ദു എ. എന്നിവര്‍ സംസാരിച്ചു.