തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന പരിഭാഷാശില്പശാല മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. അഡ്വ. ഗോപിനാഥൻ നായർ, ശശിധരൻപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു. അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ് നന്ദിയും പറഞ്ഞു. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ തെരഞ്ഞെടുത്ത പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
വിവർത്തനത്തിന് ഒരാമുഖം, വിവര്‍ത്തനം രീതികളും പ്രയോഗങ്ങളും എന്നീ സെഷനുകളില്‍ ഡോ. വിഷ്ണു നാരായണനും ‘വ്യാകരണവും പദവിന്യാസവും സംഭവിക്കാവുന്ന സാധാരണ പിഴവുകളും’, ‘സാംസ്‌കാരിക പ്രാദേശികവ്യതിയാനങ്ങള്‍ ഭാഷാശാസ്ത്രത്തില്‍’ എന്നീ സെഷനുകളില്‍ ബേബി ജോസഫും ക്ലാസുകള്‍ നയിച്ചു.
സമാപന ദിവസമായ വെള്ളിയാഴ്ച ശശിധരൻപിള്ള, ഡോ. സെൽവരാജ് ആർ., അഡ്വ. ഗോപിനാഥൻ നായർ എന്നിവര്‍ വിവർത്തനം : സങ്കീർണതകളും വെല്ലുവിളികളും, വിവര്‍ത്തന ആപ്പുകള്‍ ഗുണങ്ങളും ദോഷങ്ങളും വ്യവഹാരഭാഷയും വിവര്‍ത്തനത്തിന്റെ വെല്ലുവിളികളും എന്നീ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും. ഗ്രൂപ്പ് ചർച്ച, കേസ് സ്റ്റഡി, ശില്പശാല അവലോകനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയോടെ ശില്പശാല സമാപിക്കും.