![#](uploads/news/1738646201-gnbalakrishnan1.jpg)
തിരുവനന്തപുരം : സംഗീതരത്നം താമരശ്ശേരി ഈശ്വരൻ ഭട്ടതിരി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സംഗീതകലാനിധി ജി. എൻ. ബാലസുബ്രഹ്മണ്യത്തിന്റെ കൃതികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഏകദിനസെമിനാറും തിരുവനന്തപുരം സർക്കാർ വനിതാ കോളെജിൽ അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ പത്മഭൂഷൻ സംഗീതകലാനിധി തൃശ്ശൂർ വി. രാമചന്ദ്രൻ നിർവഹിച്ചു. സർക്കാർ വനിതാ കോളെജ് പ്രിൻസിപ്പൽ അനില ജെ. എസ്. പുസ്തകം ഏറ്റുവാങ്ങി. കുമാര കേരളവർമ, ഡോ. കെ. ഓമനക്കുട്ടി എന്നിവർ മുഖ്യാതിഥികളായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. നിരവധി സംഗീതകൃതികളുടെ രചയിതാവും തമിഴ്നാട് വില്ലുപുരം സംഗീത കോളെജ് പ്രിന്‍സിപ്പലും ഗ്രന്ഥകാരനുമായ താമരശ്ശേരി ഈശ്വരൻ ഭട്ടതിരി സംസാരിച്ചു. വനിതാ കോളെജ് സംഗീതവിഭാഗം മേധാവി ഡോ. ധനലക്ഷ്മി സി. സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു. പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചു.
തുടർന്ന് ജി.എൻ.ബിയുടെ സംഗീതസാഹിത്യം എന്ന വിഷയത്തിൽ നടന്ന സെഷനിൽ ഡോ. താമരശ്ശേരി ഈശ്വരൻ ഭട്ടതിരി പ്രബന്ധം അവതരിപ്പിച്ചു. സോദാഹരണ പരിപാടിയായി സംഘടിപ്പിച്ച സെഷനിൽ രാജി ടി. എസ്. മോഡറേറ്ററായി. ആനന്ദ് ജയറാം (വയലിൻ), ചങ്ങനാശ്ശേരി ജയൻ (മൃദംഗം), തിരുവനന്തപുരം രാമസ്വാമി (ഘടം) എന്നിവർ പക്കമേളമൊരുക്കി. ഉച്ചയ്ക്ക് ശേഷം പത്മഭൂഷൻ സംഗീത കലാനിധി തൃശ്ശൂർ വി. രാമചന്ദ്രൻ (വായ്പ്പാട്ട്), ആറ്റുകാൽ ബാലസുബ്രഹ്മണ്യം (വയലിൻ), തിരുവനന്തപുരം വി. സുരേന്ദ്രൻ (മൃദംഗം), അഞ്ചൽ കൃഷ്ണൻ (ഘടം) എന്നിവർ ചേർന്ന് സംഗീത കച്ചേരി അവതരിപ്പിച്ചു.
മുന്നൂറിലേറെ കൃതികൾ രചിച്ച് ചിട്ടയായ സംഗീതം പകർന്ന് നൽകിയ പ്രമുഖ കര്‍ണാടക സംഗീതജ്ഞനായ അതുല്യ പ്രതിഭയാണ് ജി. എൻ. ബി. അമൂല്യങ്ങളായ കീർത്തനങ്ങളെ സംഗീത ലോകത്തിനും സംഗീത പ്രേമികൾക്കും പരിചയപ്പെടുത്താൻ സഹായിക്കുന്ന കൃതിയാണിത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളെജ് മുന്‍ പ്രിന്‍സിപ്പലാണ് ജി. എൻ. ബി. 73 കൃതികളെയും 7 വര്‍ണ്ണങ്ങളെയും കുറിച്ച് പ്രതയാപാടിക്കുന്ന 325 രൂപ മുഖവിലയുള്ള ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിലും ഓൺലൈനായും ലഭ്യമാണ്.