തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാസമിതി തയ്യാറാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് സെമിനാര്‍ ഹാളില്‍ നടന്നു. 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാൻ നിർവഹിച്ചു. യൂണിവേഴ്സിറ്റി കോളെജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ. ആർ. പുസ്തകം ഏറ്റുവാങ്ങി. ചരിത്രസംഭവങ്ങളെ കാലഗണനാക്രമത്തിൽ അടുക്കി അവതരിപ്പിക്കുന്ന പരമ്പരാഗത ചരിത്രരചന രീതിയിൽ നിന്നും മാറി ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ കേരളീയ പാഠങ്ങളെ ഒരു ചരിത്ര പ്രക്രിയ എന്ന നിലയിൽ വിശകലനാത്മക രീതിയിൽ പരിശോധിക്കുന്ന സമീപനമാണ് ഈ പുസ്തകം സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച മഹത്തായ ആശയങ്ങൾ വെല്ലുവിളിക്കപ്പെടുകയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് തെറ്റായ ചരിത്രപാഠങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന വർത്തമാനകാലത്ത് ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും പൊതുവായനക്കാർക്കും ഒരേപോലെ പ്രയോജനകരമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള ചരിത്രഗവേഷണ കൗൺസിൽ ചെയർമാനും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ. എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. എ. ഷാജി പുസ്തകം പരിചയപ്പെടുത്തി. യൂണിവേഴ്സിറ്റി കോളെജ് ചരിത്രവിഭാഗവുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ ജനറല്‍സെക്രട്ടറി ആബിദ് ജാഫര്‍ഖാന്‍, ചരിത്രവിഭാഗം മേധാവിയും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സിണ്ടിക്കേറ്റംഗവുമായ പ്രൊഫ. എ. ബാലകൃഷ്ണൻ, ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വ്ളാത്താങ്കര, ചരിത്രരചനാസമിതി അക്കാദമിക്ക് കോ-ഓർഡിനേറ്ററും മുൻ പി.എസ്. സി. അംഗവുമായ ഡോ. പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ചരിത്രവിഭാഗം അസി. പ്രൊഫസർ റോബിന്‍സണ്‍ ജോസ് കെ, സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി.കെ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യസമരചരിത്രം; ആവർത്തിക്കുന്നതും ആവിഷ്കരിക്കേണ്ടതും, 'സ്ത്രീത്വവും പ്രതിഷേധവും; വൈക്കം സത്യാഗ്രഹത്തിലെ സ്ത്രീകൾ', മലബാർ സമ്പദ് വ്യവസ്ഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ ചെറുകിട ജന്മിമാരും എന്നീ സെഷനുകളിൽ യഥാക്രമം കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടർ ഡോ. ദിനേശൻ വടക്കിനിയിൽ, കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അസോ. പ്രൊഫസർ മാളവിക ബിന്നി, ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല തിരൂർ പ്രാദേശികേന്ദ്രം ചരിത്രവിഭാഗം അസി. പ്രൊഫസർ ഡോ. അഭിലാഷ് മലയിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ഡോ. സജ്ന എ., ഡോ. സുരേഷ് ജെ. ഡോ. സജീവ് സിങ് എം. കെ. എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും റിസർച്ച് ഓഫീസർ ശ്രീകല ടി നന്ദിയും പറഞ്ഞു.