#

'ശബ്ദരേഖ' പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡി. പ്രദീപ് കുമാറിൻ്റെ 'ശബ്ദരേഖ : മലയാള പ്രക്ഷേപണ ചരിത്രം' എന്ന ഗ്രന്ഥം മുതിർന്ന പ്രക്ഷേപകനും കവിയുമായ പി.പി. ശ്രീധരനുണ്ണി മെയ് 13 ന് മഞ്ചേരിയിൽ പ്രകാശിപ്പിപ്പു. മലയാള റേഡിയോ പ്രക്ഷേപണത്തിൽ മായാമുദ്ര പതിപ്പിച്ച തിക്കോടിയൻ്റെ മകൾ എം. പുഷ്പകുമാരി, ഖാൻ കാവിലിൻ്റെ മകൻ അഷ്റഫ് കാവിൽ, കെ.വി. മണികണ്ഠൻ നായരുടെ മകൾ വൈ. എസ്. പൗർണ്ണമി എന്നിവർ പുസ്തകം ഏറ്റുവാങ്ങി. സീനിയർ ന്യൂസ് റീഡർ അനിൽചന്ദ്രൻ അധ്യക്ഷനായി. മൈന ഉമൈബാൻ, കെ.പി. രാജീവൻ, സുരേഷ് എടപ്പാൾ, എം.പി. പൗലോസ് പട്ടിമറ്റം, പി.ആർ. വിപിൻകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 'കല' ചെയർമാൻ ടി.പി. രാമചന്ദ്രൻ സ്വാഗതവും ഉസ്മാൻ ഇരുമ്പുഴി നന്ദിയും പറഞ്ഞു. 400 രൂപ മുഖവിലയുള്ള പുസ്തകം 320 രൂപയ്ക്ക് ലഭിക്കും.

ഉച്ചയ്ക്ക് 2. 30 ന് നടന്ന റേഡിയോ സുഹൃദ് സംഗമം മുൻ എം.എൽ. എ. കെ. എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ഡി. പ്രദീപ് കുമാർ അധ്യക്ഷനായി. 'റേഡിയോ: വർത്തമാനം ഭാവി' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സി. കൃഷ്ണകുമാർ, ബോബി സി. മാത്യു, മുനീർ ആമയൂർ, ഫഹദ് റാസ, തേജസ്വിനി നായർ, സുബൈർ കോന്നിക്കൽ, ജയപ്രകാശ് കാമ്പുറം എന്നിവർ സംസാരിച്ചു. പി.കെ. വിനോദ് മോഡറേറ്ററായി. കെ.കെ. കുഞ്ഞാണി തെഞ്ചേരി സ്വാഗതവും പ്രമോദ് ഗോപു നന്ദിയും പറഞ്ഞു. ആകാശവാണിയിൽ നിന്ന് വിരമിച്ച അവതാരകരായ എം. കാഞ്ചനയ്ക്കും പി.ജി രുഗ്മിണി അമ്മാളിനും ഉപഹാരങ്ങൾ നൽകി. ആകാശവാണിയുടെ അവിസ്മരണീയമായ ലളിത ഗാനങ്ങൾ ടി.പി. വിനയ് കുമാർ, ബിജേഷ് വൈശാഖ് പി. എൽ കൃഷ്ണരഞ്ജിനി എന്നിവർ ആലപിച്ചു. മഞ്ചേരിയിലെ നാഷണൽ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിലെ വിദ്യാർത്ഥികൾ റേഡിയോ പ്രമേയമാക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 'കല' മഞ്ചേരി അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ, മഞ്ചേരി എഫ്.എം. സംരക്ഷണ സമിതി എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. റേഡിയോയെ സ്നേഹിക്കുന്ന ഒട്ടേറെ ശ്രോതാക്കൾ ചടങ്ങിൽ പങ്കെടുത്തു.