തിരുവനന്തപുരം : ഡോ. അരുൺ ബി. നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കുറ്റകൃത്യങ്ങളും മനസ്സും, Mental Health at Workplace എന്നീ പുസ്തകങ്ങൾ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു പ്രകാശനം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ എന്‍.എസ്. ഫരിഷ്ത, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടര്‍ ഡോ. കെ. മാണിക്കരാജ് പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ സുജ ചന്ദ്ര പി. അധ്യക്ഷയായി. നാടുകാണി ട്രൈബല്‍ ആര്‍ട്സ്& സയന്‍സ് കോളെജ് അസി. പ്രൊഫസര്‍ ഡോ. റ്റി. ഗംഗ പുസ്തകം പരിചയപ്പെടുത്തി. ഡോ. അരുൺ ബി. നായർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിത ഹരിദാസ്, പി.ആര്‍.ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. 110, 160 എന്നിങ്ങനെയാണ് യഥാക്രമം പുസ്തകത്തിന്റെ മുഖവില. ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പനശാലകളിൽ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.