#

‘തീരവിജ്ഞാനീയം’ പുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ : ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തീരവിജ്ഞാനീയം എന്ന ഗ്രന്ഥം സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ മുന്‍ എം.പി. ഡോ. കെ.എസ്. മനോജിന് നല്‍കി പ്രകാശനം ചെയ്തു.

ആലപ്പുഴ കൃപാസനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം പുസ്തകം പരിചയപ്പെടുത്തി. പി. പി. ചിത്തരഞ്ജൻ എം.എൽ.എ., സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്., കെ.എ. സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പള്ളിത്തോട് റവ. ഫാദർ ക്ലിന്റൺ ജെ. സാംസൺ, റവ. ഫാദർ ആന്റണി പാട്ടപ്പറമ്പിൽ, സിസ്റ്റർ ജോമോൾ ജോസഫ് എന്നിവർ സംസാരിച്ചു. മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠനഗ്രന്ഥമാണിത്. തീരത്തെ ദേശനാമം, ഗൃഹനാമം, സാമൂഹികജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. 410 രൂപ മുഖവിലയുള്ള പുസ്തകം ഡിസ്കൗണ്ട് നിരക്കില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്.