#

കെ. ഓമനക്കുട്ടിയെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു

തിരുവനന്തപുരം : പത്മശ്രീ ലഭിച്ച പ്രമുഖ സംഗീതജ്ഞയും ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥകാരിയുമായ ഡോ. കെ. ഓമനക്കുട്ടിയെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ പൊന്നാടയണിച്ച് ആദരിച്ചു. പത്മശ്രീ ലഭിച്ചതിനു ശേഷം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണ്. തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് മ്യൂസിക് വിഭാഗത്തിന്റെ സഹകരണത്തോടെ അസംബ്ലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആദരിച്ചത്. സർക്കാർ വനിത കോളെജ് സംഗീത വിഭാഗത്തിനു വേണ്ടി മേധാവി ഡോ. ധനലക്ഷ്മി സി ഉപഹാരം നൽകിയും ആദരിച്ചു.