കണ്ണൂര്‍ : പി. പ്രേമചന്ദ്രൻ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാറും പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്നു. പുസ്തകപ്രകാശനം ഡോ. പി. പവിത്രന്‍ നിര്‍വ്വഹിച്ചു. ടി. ഐ. മധുസൂദനന്‍ എം. എല്‍. എ. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സി. വി. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി. എഴുത്തുകാരിയും ചിത്രകാരിയുമായ പി. കെ. ഭാഗ്യലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. കെ. വി. മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തി. പി. പ്രേമചന്ദ്രൻ മറുമൊഴി നടത്തി. കെ. രാമചന്ദ്രന്‍ സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.യു. പ്രവീണ്‍ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസസെമിനാര്‍ ഡോ. ഇ. വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്തുകൊണ്ട് പൊതുവിദ്യാ ഭ്യാസം, പൊതുവിദ്യാഭ്യാസം ഉന്നതവിദ്യാഭ്യാസത്തിലെത്തുമ്പോൾ, പൊതു വിദ്യാഭ്യാസത്തിലെ ഭാഷാസങ്കീർണതകൾ, അധ്യാപകവിദ്യാഭ്യാസം തിരിച്ചറിയേണ്ടത് എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. പി. കെ. തിലക്, ഡോ. നിനിത കണിച്ചേരി, കെ. ടി. ദിനേശ്, ഡോ. എം. ബാലന്‍ എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. എ. വി. പവിത്രന്‍ മോഡറേറ്ററായി. ഡോ.എം. ആര്‍. മഹേഷ് സ്വാഗതവും കെ.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.