#

സാംതേഗാങ്ങ് സ്മരണകള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. എന്‍. സുരേഷ് കുമാര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാംതേഗാങ്ങ് സ്മരണകള്‍ എന്ന ഗ്രന്ഥം സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ ചീഫ് ഡി. പ്രശാന്ത് പുസ്തകം ഏറ്റുവാങ്ങി. അസി. ഡയറക്ടര്‍ എന്‍ . ജയകൃഷ്ണന്‍ അധ്യക്ഷനായി. റിസര്‍ച്ച് ഓഫീസര്‍മാരായ ദീപ്തി കെ.ആര്‍. സ്വാഗതവും അമ്പിളി ടി.കെ. നന്ദിയും പറഞ്ഞു. നിരൂപകൻ രഘുനാഥൻ പറളി പുസ്തകം പരിചയപ്പെടുത്തി. ഡയറ്റ് മുൻ പ്രിൻസിപ്പാൾ രാധാമണി എം.പി., ഡോ. എൻ. സുരേഷ് കുമാർ എന്നിവര്‍ സംസാരിച്ചു. 250 രൂപയാണ് പുസ്തകത്തിന്റെ മുഖവില. 2025 ജനുവരി 07 മുതൽ 13 വരെ കേരള നിയമസഭയിൽ നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ കെ.ലിബ്.എഫ് മൂന്നാമത് പതിപ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാളില്‍ (എ 50-55) വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം. വൈജ്ഞാനിക ജേര്‍ണലായ വിജ്ഞാനകൈരളി വാങ്ങാനും വരിക്കാരാവാനും അവസരമുണ്ട്.