തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 15 പുസ്തകങ്ങള്‍ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. 'ഭാഷ: വ്യവസ്ഥയും വ്യവഹാരവും' (ഡോ. സീമാ ജെറോം), കേരള നിയമസഭ ചരിത്രവും ധര്‍മവും (കെ. ജി. പരമേശ്വരൻ നായർ), രസതന്ത്രത്തിലെ നിയമങ്ങളും സിദ്ധാന്തങ്ങളും (ഡോ. എ. സലാഹുദ്ദീൻ കുഞ്ഞ്), കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം (ഡോ. പി. എം. സലിം), തൊഴിൽകേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും (ഡോ. ബീന കെ. ആർ.), പ്ലാറ്റോ ഒരു പഠനം (വി. പി. പുരുഷോത്തമൻ), ഇ-മാലിന്യം ഡിജിറ്റൽ യുഗം സൃഷ്ടിക്കുന്ന വിപത്ത് (വി. കെ. ശശികുമാർ), ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍ (ഡോ. കെ. പി. വിജയകുമാര്‍), മാനസികാരോഗ്യരംഗം ചില കാഴ്ചപ്പാടുകള്‍ (ഡോ. എ. അബ്ദുല്‍ബാരി), പകർച്ചവ്യാധികളുണ്ടാക്കുന്ന സ്ട്രെസ് (ഡോ. പി. കെ. ജയറസ്), ലൂയിപാസ്ചറും ആധുനികശാസ്ത്രവും (റെനെ ജൂൾസ് ഡ്യുബോസ്- വിവ: പി.പി. കെ. പൊതുവാൾ), മഹാമാരികള്‍ നൂറ്റാണ്ടുകളിലൂടെ (ഡോ. സി. വേണുഗോപാല്‍), മൃണാള്‍ സെൻ ജീവിതവും സിനിമയും, നെൽക്കൃഷി സമഗ്രകൈപ്പുസ്തകം (സുരേഷ് മുതുകുളം), ലോകാലോകം- ഒന്നാം വാല്യം (എം. രാജരാജവര്‍മ്മ) എന്നീ പുസ്തകങ്ങള്‍ യഥാക്രമം ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജെ. സി. ബോസ് നാഷണല്‍ ഫെല്ലോയും എന്‍. ഐ. ഐ. എസ്. ടി.- സി. എസ്. ഐ. ആര്‍ മുന്‍ ഡയറക്ടറുമായ ഡോ. എ. അജയഘോഷ്, എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ., ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്., തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം. ബി. രാജേഷ്, ഡോ. അരുണ്‍ ബി. നായര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും ജോയിന്റ് ഡയറക്ടറുമായ ആശ എസ്. കുമാർ, പൊതുമരാമത്ത്- ടൂറിസംവകുപ്പുമന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് എന്നിവര്‍ പ്രകാശനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യൻ എം., അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ ആധ്യക്ഷ്യം വഹിച്ചു.